കേരള ബാങ്ക് പ്രഥമ സിഇഒ-യ്ക്ക് യാത്രയയപ്പ് നൽകി
കേരള ബാങ്ക് പ്രഥമ സിഇഒ-യ്ക്ക് യാത്രയയപ്പ് നൽകി

കേരള ബാങ്ക് പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ.പി. എസ്.രാജന് ബാങ്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുക എന്ന ദുർഘടമായ ആ പ്രക്രിയ കേരളത്തിലെ എന്നല്ല ഇന്ത്യയിലെ ഏതൊരു ബാങ്കർക്കും ഒരു എളുപ്പമുള്ള കാര്യമായിരുന്നില്ല. മുന്നിൽ യാതൊരു മാതൃകയും ഇല്ലായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ നാലുവർഷം കേരള ബാങ്കിനെ ശൈശവദശയിൽ നിന്ന് പുരോഗതിയിലേക്ക് നയിച്ച ശ്രീ.രാജന് 15.03.2024 രാവിലെ ബാങ്ക് ഭരണസമിതിയും ബോർഡ് ഓഫ് മാനേജ്മെൻറ് സംയുക്ത സിറ്റിംഗ് നടത്തി ഊഷ്മളമായ യാത്രയയപ്പ് നൽകി.
വൈകിട്ട് ഹെഡ് ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ബോർഡ് ഡയറക്ടർ ശ്രീ. രമേശ് ബാബു, സിഇഒ ശ്രീ. ജോർട്ടി എം ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ കെ സി സഹദേവൻ, ചീഫ് ജനറൽ മാനേജർ ശ്രീ. റോയ് എബ്രഹാം, മറ്റു ജീവനക്കാരും പങ്കെടുത്തു. പ്രാസംഗികർ ശ്രീ രാജൻ ബാങ്കിന് നൽകിയ സുത്യർഹമായ സേവനങ്ങളെ കുറിച്ച് വിശദീകരിച്ചു. ബാങ്കിന് ഈ കഴിഞ്ഞ 4 വർഷക്കാലം നേരിടേണ്ടിവന്ന വെല്ലുവിളികളും അതുപോലെ കൈവരിച്ച നേട്ടങ്ങളെയും കുറിച്ച് ശ്രീ. രാജൻ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. തനിക്ക് എല്ലാ പിന്തുണയും സഹകരണവും നൽകിയ ടീം കേരള ബാങ്കിന് അദ്ദേഹം നന്ദി പറഞ്ഞു.