ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശയെ കേരള ബാങ്ക് ആദരിച്ചു
ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശയെ കേരള ബാങ്ക് ആദരിച്ചു

ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടി ചരിത്രം കുറിച്ച ഷൂട്ടിങ് താരം മലയാളിയും കൂടിയായ ശ്രീമതി. വിദർശ കെ. വിനോദിന് മലയാളിയുടെ സ്വന്തം ബാങ്കായ കേരള ബാങ്ക് ആദരിച്ചു. ബാങ്കിൻ്റെ സ്നേഹോപഹാരം പ്രസിഡണ്ട് ശ്രീ. പി. മോഹനൻ മാസ്റ്റർ ശ്രീമതി. വിദർശയ്ക്ക് കൈമാറി.
കേരള ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.ജോർട്ടി എം ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ റോയി എബ്രഹാം, ശ്രീമതി. വിദർശയുടെ ഭർത്താവും ട്രെയിനറുമായ ശ്രീ. മനു എസ് രവി എന്നിവർ പങ്കെടുത്തു.
ശ്രീമതി വിദർശയുടെ പിതാവ് കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലയിലുള്ള തിരുവമ്പാടി ശാഖയിലെ ദീർഘകാല ഇടപാടുകാരനാണ്.