കേരള ബാങ്കിന് ഓൺലൈൻ വഴി  വായ്പ വിതരണം ചെയ്യാനുള്ള സംവിധാനമില്ല
കേരള ബാങ്കിന് ഓൺലൈൻ വഴി വായ്പ വിതരണം ചെയ്യാനുള്ള സംവിധാനമില്ല

വാട്സ്ആപ്പ് സന്ദേശം വഴി വായ്പ ആവശ്യമുള്ളവർ ചില രേഖകൾ അയക്കാൻ ആവശ്യപ്പെടുകയും രേഖകൾ അയച്ചവർക്ക് കേരള ബാങ്കിൻറെ ലോഗോ ആലേഖനം ചെയ്ത ലെറ്ററിൽ വായ്പ അപ്രൂവൽ ആയതായും വായ്പാ തുക നൽകാൻ ഇൻഷുറൻസ് തുക അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നത് ബാങ്കിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
എന്നാൽ കേരള ബാങ്കിന് വാട്സ്ആപ്പ്/ ഓൺലൈൻ വഴി വായ്പ വിതരണം ചെയ്യാനുള്ള സംവിധാനമില്ല. ബാങ്ക് മറ്റുള്ള ഏതെങ്കിലും ഏജൻസികളെ ഇത്തരത്തിൽ ഓൺലൈനിലൂടെ വായ്പ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുമില്ല.
ജനങ്ങൾ ഇത്തരം പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും കേരള ബാങ്കിൻറെ ശാഖകളിൽ നിന്ന് മാത്രമേ വായ്പ വിതരണം നടത്തുന്നുള്ളൂ എന്ന വിവരം ബാങ്ക് അറിയിക്കുന്നു.