സ്വർണ്ണപ്പണയ വായ്പ ക്യാമ്പയിൻ “100 Golden Days 2.0” ലോഞ്ച് ചെയ്തു
സ്വർണ്ണപ്പണയ വായ്പ ക്യാമ്പയിൻ “100 Golden Days 2.0” ലോഞ്ച് ചെയ്തു

കേരള ബാങ്ക് സ്വർണ്ണപ്പണയ വായ്പയ്ക്ക് പ്രത്യേക ഊന്നൽ നൽകി 22.12.2025 മുതൽ 31.03.2026 വരെ കാലാവധിയുള്ള പ്രത്യേക സ്വർണ്ണപ്പണയ വായ്പ ക്യാമ്പയിൻ “100 Golden Days 2.0” ലോഞ്ച് ചെയ്തു.

ക്യാമ്പയിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ. പി. മോഹനൻ മാസ്റ്റർ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ. ടി.വി. രാജേഷ്, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. റോയ് എബ്രഹാം, ചീഫ് ജനറൽ മാനേജർ ശ്രീ. എ. അനിൽകുമാർ, ജനറൽ മാനേജർമാർ എന്നിവർ സന്നിഹിതരായിരുന്നു.

ക്യാമ്പയിന്റെ മുന്നോടിയായി പ്രസിഡന്റ് മുഴുവൻ ജീവനക്കാരെയും വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു.

ക്യാമ്പയിൻ കാലയളവിൽ ഒരു ലക്ഷം രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പകൾക്ക് 100 രൂപയ്ക്ക് പ്രതിമാസ പലിശ വെറും 77 പൈസ മാത്രമായിരിക്കും. 2025 ഒക്ടോബർ 31-ന് അവസാനിച്ച നൂറു ദിന സ്വർണ്ണപ്പണയ ക്യാമ്പയിൻ വഴി കേരള ബാങ്കിന്റെ സ്വർണപ്പണയ വായ്പയിൽ 2701 കോടി രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ എന്നിവ വളരെ ഉയർന്ന പലിശ ഈടാക്കുന്ന സാഹചര്യത്തിൽ കേരള ബാങ്ക് വളരെ ചുരുങ്ങിയ പലിശ നിരക്കിൽ സ്വർണ്ണവായ്പ നൽകുന്നത് ഇടപാടുകാർ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് പ്രസിഡന്റ് ശ്രീ. പി. മോഹനൻ മാസ്റ്റർ അറിയിച്ചു