നബാർഡ് ചെയർമാൻ കേരള ബാങ്ക് സന്ദർശിച്ചു
നബാർഡ് ചെയർമാൻ ശ്രീ. ഷാജി കെ.വി. കേരള സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) 15.04.24-ന് സന്ദർശിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കൽ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ശ്രീ. വി. രവീന്ദ്രൻ, ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ: ജി. ഗോപകുമാരൻ നായർ, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി. എം. ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. കെ.സി. സഹദേവൻ, ചീഫ് ജനറൽ മാനേജർമാരായ ശ്രീ. റോയ് എബ്രഹാം, ശ്രീ. എ.ആർ. രാജേഷ്, ശ്രീ. സി. അബ്ദുൾ മുജീബ്, നബാർഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീ. അമിതാബ് ഭാർഗവൻ, കേരള ബാങ്ക് ജനറൽ മാനേജർമാർ എന്നിവർ സന്നിഹിതരായിരുന്നു.
നബാർഡ് ചെയർമാൻ ആയതിനുശേഷം ആദ്യമായിട്ടാണ് മലയാളി കൂടിയായ ശ്രീ. ഷാജി കെ.വി. കേരള ബാങ്ക് സന്ദർശിച്ചത്.