കേരള ബാങ്ക് 15 എഫ്പിഒ കൾക്ക് 45 ലക്ഷം രൂപ ഗ്രാൻഡ് വിതരണം ചെയ്തു
കേരള ബാങ്കിന് കീഴിൽ രൂപീകൃതമായ 15 കർഷക ഉൽപ്പാദക സംഘങ്ങൾക്ക് (എഫ്.പി.ഒ) മൂന്നു ലക്ഷം രൂപ വീതമുള്ള രണ്ടാംഘട്ട ഗ്രാൻഡ് വിതരണം ബാങ്ക് പ്രസിഡണ്ട് ശ്രീ പി മോഹനൻ മാസ്റ്റർ ബാങ്ക് ഹെഡ് ഓഫീസിൽ നിർവഹിച്ചു.
കേരള ബാങ്കിന്റെ കീഴിൽ ഇതുവരെ 36 എഫ്പിഒ കൾ രൂപീകരിച്ചിട്ടുണ്ട്. ഈ എഫ്പിഒ കൾക്ക് ഇതുവരെ 1.08 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.ജോർട്ടി എം ചാക്കോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.
ചെറുകിട കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യവുമിട്ടാണ് കാർഷിക ഉത്പാദന സംഘങ്ങൾ ( എഫ്.പി.ഒ-കൾ) രൂപീകരിക്കുന്നത്.