കേരള ബാങ്ക് സഹകാരി സംഗമം സംഘടിപ്പിച്ചു
കേരള ബാങ്ക് സഹകാരി സംഗമം സംഘടിപ്പിച്ചു


സെപ്റ്റംബർ 26-ാം തീയതി തിരുവനന്തപുരം അൽ-സാജ് കൺവെൻഷൻ സെന്ററിൽ കേരള ബാങ്ക് സംഘടിപ്പിച്ച സഹകാരി സംഗമം ബഹു: സഹകരണ-തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ സമകാലീന വിഷയങ്ങളെ കുറിച്ചും പുതിയ സഹകരണ നിയമ ഭേദഗതികളെ കുറിച്ചും മന്ത്രി വിശദമായി സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായ യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ ശ്രീ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ വകുപ്പു സെക്രട്ടറി ശ്രീമതി വീണ എൻ മാധവൻ IAS, സഹകരണ സംഘം രജിസ്ട്രാർ (i/c) ശ്രീ ജ്യോതിപ്രസാദ് , ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ശ്രീ. വി. രവീന്ദ്രൻ, ഭരണസമിതി അംഗങ്ങൾ, ബോർഡ് ഓഫ് മാനേജ്മെന്റ് അംഗങ്ങൾ, ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം ചാക്കോ,
ചീഫ് ജനറൽ മാനേജർമാരായ ശ്രീ. റോയ് എബ്രഹാം, ശ്രീ. എ.ആർ. രാജേഷ്, ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു.