വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ കേരള ബാങ്ക് സംഭാവന നൽകി
30.07.2024-ന് പുലർച്ചെ വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബാങ്ക് 50 ലക്ഷം രൂപയുടെ സംഭാവന നൽകി. 50 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡൻറ് ശ്രീ ഗോപി കോട്ടമുറിയ്ക്കൽ, ബാങ്ക് ഡയറക്ടർമാരായ അഡ്വ.എസ് ഷാജഹാൻ, ശ്രീ സാബു എബ്രഹാം, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ.ജോർട്ടി എം ചാക്കോ എന്നിവർ ചേർന്ന് ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറി.